അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിലേക്ക് മറ്റൊരു സങ്കടവാര്‍ത്ത കൂടി. ഉമ്മന്‍ചാണ്ടിയുടെ പിതാവിന്റെ സഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന് (94 വയസ്) ഇന്നാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. പരേതനായ കെ.സി.കുര്യന് ആണ് ഭര്‍ത്താവ്.