ഉമ്മന്‍ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം: നടന്‍ വിനായകനെതിരായ കേസ് പിന്‍വലിക്കണമെന്ന് ചാണ്ടി ഉമ്മന്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ജൂലൈ 2023 (12:31 IST)
ഉമ്മന്‍ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരായ കേസ് പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയെ ജനങ്ങള്‍ക്കറിയാമെന്നും വിനായകന്‍ എന്താണ് പറഞ്ഞതെന്ന് കേട്ടില്ലെന്നും കേസെടുക്കരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നെങ്കിലും ഇതുതന്നെയാകും പറയുകയെന്നും അദേഹം പറഞ്ഞു.
 
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് എടുത്ത കേസില്‍ നടന്‍ വിനായകനെ ഇന്നു ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം വിനായകന്റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണമുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍