113പേരുടെ മരണത്തിന് ഇടയാക്കുകയും 350ലേറേ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌ത പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്ന് ജില്ലാ കളക്ടർ എ ഷൈനാമോൾ വ്യക്തമാക്കിയതിനെതിരെ മന്ത്രിസഭാ യോഗം. കളക്‍ടര്‍ പരസ്യ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. പരസ്യ പ്രസ്താവനകളിൽ മന്ത്രിസഭ അതൃപ്തിയും രേഖപ്പെടുത്തുന്നുവെന്നും കളക്‍ടര്‍ സമര്‍പ്പിച്ച റിപ്പോർട്ട് മന്ത്രിസഭാ യോഗം ചർച്ച ചെയ്യവെ യോഗം പറഞ്ഞു.
പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണ്. വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവ് നടപ്പിലാക്കാൻ പൊലീസിന് കഴിഞ്ഞില്ല. 200ലേറെ പൊലീസുകാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും വെടിക്കെട്ട് തടയാന്‍ കഴിഞ്ഞില്ല. കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ് തയാറായില്ല. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പൊലീസിന് മാത്രമാണെന്നും കളക്‍ടര്‍ റവന്യൂമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. വെടിക്കെട്ടിന് അനുമതി നിഷേധിച്ച കളക്ടര് ക്ഷേത്രഭാരവാഹികള്‍ നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.