ഗുരുവായൂര്‍-തിരുന്നാവായ റെയില്‍ ലൈന്‍ കുന്നംകുളംവഴി നടപ്പാക്കും: മുഖ്യമന്ത്രി

ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (16:56 IST)
ഗുരുവായൂര്‍-തിരുന്നാവായ റെയില്‍വേ ലൈന്‍ അലൈന്‍മെന്റ് കുന്നംകുളം വഴി നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം.

പാരമ്പര്യ വാണിജ്യ കേന്ദ്രമായ കുന്നംകുളത്ത് റയില്‍വേ സ്‌റ്റേഷന്‍ നിലവില്‍ വരുന്ന രീതിയില്‍ ഗുരുവായൂരില്‍ നിന്നും കുന്നംകുളം വഴിയുള്ള ആദ്യ അലൈന്‍മെന്റാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകുന്നത് സ്വീകരിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്ഥലമേറ്റെടുക്കേണ്ടി വരുന്നിടത്ത് എതിര്‍പ്പുകളില്ലാതെ ഏറ്റെടുക്കല്‍ നടത്താന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ആര്യാടന്‍ മുഹമ്മദ്, എംഎല്‍എമാരായ ബാബു എം പാലിശേരി, കെവി അബ്ദുള്‍ഖാദര്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിവി ശ്രീകുമാര്‍, കുന്നംകുളം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസല്‍, റെയില്‍വേ ഉദ്യോഗസ്ഥരും, റവന്യു ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക