മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ധിക്കാരം കേരളത്തിനെ അരാജകത്തിലേക്ക് നയിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഹയര്‍സെക്കന്‍ഡറി ഡയക്ടര്‍ക്ക് നേരെ കെഎസ്‌യുക്കാര്‍ കരി ഓയില്‍ കേസ് പിന്‍വലിച്ചത് മുഖ്യമന്ത്രിയുടെ ധിക്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി ഡയക്ടര്‍ക്ക് നേരെ കെഎസ്‌യുക്കാര്‍ കരി ഓയില്‍ കേസ് പിന്‍വലിച്ചതില്‍ എന്ത് ന്യായമാണുള്ളത്. യുഡിഎഫ് സര്‍ക്കാരാണ് ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ധിപ്പിച്ചത്. എന്നിട്ട് കെഎസ്‌യുക്കാര്‍ തന്നെ കരി ഓയില്‍ പ്രയോഗം നടത്തി. സര്‍ക്കാരിന്‍റ അധികാരം തോന്നിയതുപോലെ പ്രവര്‍ത്തിക്കാനുള്ളതല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി ഡയറക്‍ടറെന്ന ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന് നേരെ കരി ഓയില്‍ ഒഴിച്ച കേസാണ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചത്. കേരളം പോലൊരു സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നും പിണറായി ചോദിച്ചു. സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.