ഉമ്മന്‍ചാണ്ടിയും സുധീരനും കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെ കണ്ടു

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2015 (15:48 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുന്‍സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെ കണ്ടു.
 
അരുവിക്കര സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കാണ് സന്ദര്‍നമെന്നാണ് സൂചന. സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇത് സംബന്ധിച്ച് വി എം സുധീരന്‍ പ്രതികരിച്ചത്. 
 
അരുവിക്കര സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയില്‍ പ്രാഥമിക ചര്‍ച്ച ആരംഭിച്ചതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര സീറ്റ് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പും രംഗത്ത് എത്തിയിരുന്നു. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.