അബുവിന്റെ പ്രസ്താവന കോണ്‍ഗ്രസിന് യോജിക്കാത്തതെന്ന് ഉമ്മന്‍ചാണ്ടി

Webdunia
ശനി, 21 മാര്‍ച്ച് 2015 (14:56 IST)
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ പ്രസ്താവന കോണ്‍ഗ്രസിന് യോജിക്കാത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അബുവിന്റെ പരാമര്‍ശത്തില്‍ ഷിബു ബേബി ജോണ്‍ ഫോണില്‍ വിളിച്ച് തന്നെ പരാതി അറിയിച്ചിരുന്നെന്നും ഷിബുവിന്റെ പരാതി പരിശോധിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

അബുവിന്റെ പരാമര്‍ശം പാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ല. അക്കാര്യം കെ.പി.സി.സി പ്രസിഡന്റ് വി എം.സുധീരനും താനും നേരത്തെ തന്നെ പറഞ്ഞതാണ് ഉമ്മന്‍ചാണ്ടി പറഞ്ഞു.  
 
നിയമസഭയില്‍ അക്രമത്തിനിടെ ഷിബു ബേബിജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചെന്നും, മന്ത്രിക്കെതിരെ ബിജിമോള്‍ക്ക് പരാതി ഉണ്ടാവാനിടയില്ലെന്ന് കെ സി അബു പറഞ്ഞത് വന്‍ വിവാദമായിരുന്നു.

ഇതേത്തുടര്‍ന്ന് അബു പ്രസ്താവന നടത്തിയതിന് കെ സി അബു മാപ്പ് പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ അബുവിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്നും കെപിസിസി പ്രസിഡന്റിന് പരാതി നല്‍കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.