ഓൺലൈൻ ട്രേഡിംഗിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (20:47 IST)
തിരുവനന്തപുരം : ഓൺലൈൻ ട്രേഡിംഗിൻ്റെ മറവിൽ സർക്കാർ സർവീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സഹോദരങ്ങൾ പോലീസ് പിടിയിൽ. ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ ഷാഹുൽ ഹമീദിൽ നിന്ന് പണം തട്ടിയ ആറ്റിങ്ങൽ മണലൂർ ചരൽകല്ലുവിള വീട്ടിൽ വിഷ്ണുഗോപാൽ (30) സഹോദരൻ വി.പി. വിവേക് എന്നിവരാണ് ആറ്റിങ്ങൽ പോലീസിൻ്റെ പിടിയിലായത്.
 
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാഹുൽ ഹമീദിൽ നിന്ന് 25 ലക്ഷം രൂപാ തട്ടിയ ശേഷം കടന്നുകളഞ്ഞതായാണ് പരാതി. 2024 മാർച്ചിലാണ് ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിടിയിലായ വിഷ്ണു ഗോപാൽ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമ കേസിലും പ്രതിയാണ്. നിരവധി പേരിൽ നിന്ന് സമാനമായ രീതിയിൽ ഇവർ പണം തട്ടിയതായാണ് പോലീസ് സൂചന നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article