ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ജോഷി എന്ന അച്ചായന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങി. തിങ്കളാഴ്ച രാവിലെയാണ് ജോഷി കീടങ്ങിയത്. പറവൂര്‍ പെണ്‍വാണിഭക്കേസിലും പ്രതിയായ ഇയാളാണ് കുട്ടികളെ പെണ്‍വാണിഭത്തിന് എത്തിച്ചു കൊടുത്തത്‍. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പറവൂര്‍ പെണ്‍വാണിഭക്കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍. ആലുവ, പറവൂര്‍ ഭാഗങ്ങളിലായാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇയാള്‍ താമസിക്കുന്നത്. ജോഷിയുടെ സഹായത്തോടെ ആയിരുന്നു ചുംബനസമര നായകനായ രാഹുല്‍ പശുപാലന്‍ പെണ്‍കുട്ടികളെ കണ്ടെത്തിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിനകത്തും ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലുമുള്ള പെണ്‍വാണിഭ സംഘങ്ങളുമായി ഇയാള്‍ക്ക് നിരന്തര ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. പറവൂര്‍ കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ഇയാള്‍ മറ്റൊരു പീഡനക്കേസിലും പ്രതിയായിരുന്നു .