സംസ്ഥാനത്ത് ഓൺലൈൻ പെൺവാണിഭ സംഘം അറസ്റ്റിൽ; പിടിയിലായവരിൽ ഏഴു ഏജന്റുമാരും അഞ്ചു സ്ത്രീകളും

Webdunia
ശനി, 17 ഒക്‌ടോബര്‍ 2015 (09:07 IST)
കൊല്ലത്തും തിരുവനന്തപുരത്തും പോലീസ് നടത്തിയ റെയ്ഡില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം വലയിലായത്.

റെയ്ഡിൽ ഏഴു ഏജന്റുമാരെയും അഞ്ചു സ്ത്രീകളെയും പൊലീസ് പിടികൂടി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തിയത്. സംഘത്തിൽ സ്‌കൂൾ കുട്ടികൾവരെ സംഘത്തിന്റെ വലയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.