രാഹുല്‍ തന്നെ നിര്‍ബന്ധപൂര്‍വ്വം പലര്‍ക്കും കാഴ്‌ചവെച്ചു: രശ്മി

Webdunia
ബുധന്‍, 25 നവം‌ബര്‍ 2015 (11:18 IST)
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്‌റ്റിലായ രശ്‌മി ആര്‍ നായര്‍ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവായ രാഹുൽ പശുപാലനെതിരെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. തന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും രാഹുലാണ്. രാഹുൽ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കി പല പ്രമുഖർക്കും നിർബന്ധപൂർവം കാഴ്‌ചവെക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

രാഹുല്‍ തന്നെ നിര്‍ബന്ധിച്ച് പല പ്രമുഖര്‍ക്കും കാഴ്ചവച്ച വിവരം പല ചുംബനസമര നേതാക്കളോടും താന്‍ പറഞ്ഞിരുന്നു. തന്റെ
അര്‍ധനഗ്ന ചിത്രങ്ങളും ബിക്കിനി ചിത്രങ്ങളും അപ് ലോഡ് ചെയ്‌തത് രാഹുലാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി എസ്കോര്‍ട്ട് ബിസിനസ് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു തങ്ങള്‍. അക്ബറും രാഹുലുമാണ് പല ഇടപാടുകളും തനിക്ക് വേണ്ടി നടത്തിയിരുന്നത്. പണമിടപാടുകള്‍ എല്ലാം അവര്‍ വഴിയാണ് നടന്നത്. മകന്റെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്നും രശ്‌മി ചോദ്യം ചെയ്യലില്‍ പറഞ്ഞും.

അതേസമയം, കേസില്‍ രാഹുൽ പശുപാലന് കൂടുതല്‍ പങ്ക് ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രശ്‌മിയുടെ പേരില്‍ ഫേസ്‌ബുക്ക് പേജ് ഉണ്ടാക്കിയതും അശ്ലീല ചിത്രങ്ങളും കമന്റുകളും പോസ്‌റ്റു ചെയ്‌തതും രാഹുല്‍ തന്നെയാണെന്നു കണ്ടെത്തിയിട്ടുണ്ട്.

രശ്മി പലയിടങ്ങളിലായി പലര്‍ക്കും പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയിരുന്നതായും പൊലീസ് അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. ഇടപാടുകള്‍ നടത്തിയതും പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്‌തു വലയിലാക്കിയിരുന്നതും രശ്‌മിയാണെന്നു പൊലീസിന് തെളിവ് ലഭിച്ചു. രാഹുല്‍ പശുപാലനും രശ്മിയും വര്‍ഷങ്ങളായി പെണ്‍വാണിഭം നടത്തി വന്നിരുന്നതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു.

രശ്‌മി മോഡലിംഗ് രംഗത്തുള്ള പെണ്‍കുട്ടികളെ സെക്‍സ് റാക്കറ്റിലേക്ക് എത്തിച്ചതായും സംശയമുണ്ട്. കൂടാതെ ഫോണിലൂടെ ഇടപാട് നടത്തുകയും അസ്ലീല ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തു പണം തട്ടിയിരുന്നതും രശ്‌മിയായിരുന്നു. ഭരണകക്ഷി എംഎല്‍എയടക്കമുള്ള നേതാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനി മുബീനയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

അതേസമയം, ഓൺലൈൻ ലൈംഗിക വ്യാപാരത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് ഡിജിപി ടി.പി. സെൻകുമാർ. മനുഷ്യക്കടത്തിനെക്കുറിച്ച് വിപുലമായ അന്വേഷണം അനിവാര്യമാണ്. കേസിൽ ഉന്നതരെ രക്ഷിക്കാൻ സമ്മർദ്ദങ്ങളുണ്ടായി എന്ന ആക്ഷേപങ്ങളെ ഡിജിപി നിഷേധിച്ചു.