60 കാരിയായ സ്ത്രീയെ പീഡിപ്പിച്ച 38 കാരനെ പൊലീസ് തന്ത്രപരമായി പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പഴയന്നൂര്‍ കല്ലേപ്പാടം തമ്പൂരപ്പറമ്പ് വീട്ടില്‍ രതീഷിനെ (38)യാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
ആടിനെ മേയ്ക്കാനായി കാട്ടില്‍ പോയത് മനസ്സിലാക്കി വൃദ്ധയെ പിന്‍തുടര്‍ന്നാണ് ആളില്ലാത്ത സ്ഥലത്തു വച്ച് ഇയാള്‍ പീഡിപ്പിച്ചത്. ആലത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.മുരളിയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പീഡനം നടത്തിയ ശേഷം ഒളിവിലായിരുന്ന രതീഷിനെ വടക്കാഞ്ചേരിയില്‍ നിന്നാണ് പൊലീസ് പൊക്കിയത്. സ്വകാര്യ ബസുകളില്‍ സ്ഥിരമായി ക്ലീനര്‍ ജോലിയാണ് ഇയാള്‍ നോക്കിയിരുന്നത്. വീട്ടില്‍ പോകാത്ത ഇയാള്‍ അതാത് സ്ഥലങ്ങളിലെ ബസ് സ്റ്റേഷനുകളിലാണ് അന്തിയുറങ്ങിയിരുന്നതും.
പൊലീസ് പിടികൂടി ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളുടെ അമ്മാവന്‍റെ മകളെ പീഡിപ്പിച്ചു കൊന്നതിന് നാലു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണെന്ന് കണ്ടെത്തി. അക്രമ വാസന കൂടുതലുള്ള ഇയാള്‍ എന്തിനും മടിക്കാത്ത ആളാണെന്നാണ് ആലത്തൂര്‍ എ.എസ്.പി കാര്‍ത്തിക് പറയുന്നത്.