യുഡിഎഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണം: ഒ രാജഗോപാല്

Webdunia
ചൊവ്വ, 30 ജൂണ്‍ 2015 (13:20 IST)
അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌ ബിജെപി സ്‌ഥാനാര്‍ത്ഥി ഒ രാജഗോപാല്‍.യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രമാണെന്നും രണ്ടാം സ്‌ഥാനത്ത്‌ എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും  അദ്ദേഹം പറഞ്ഞു.‘

അതേസമയം ബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് പറഞ്ഞു‍. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി എന്ന് തെളിഞ്ഞു. സിപിഐഎമ്മില്‍ ജനത്തിന് വിശ്വാസമില്ലാതായെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.