ഒന്നാം നമ്പര്‍ ലാലേട്ടന് തന്നെ!

Webdunia
ബുധന്‍, 16 ജൂലൈ 2014 (11:01 IST)
ലാലേട്ടന്‍ ഒന്നാം നമ്പര്‍ ആണെന്ന് ആരാധകര്‍ക്ക് സംശയമുണ്ടാകില്ല. ഭാഗ്യനമ്പരുകളിലും ഈ ഒന്നാം സ്ഥാനം തന്നെയാണ് യൂണിവേഴ്സല്‍ സ്റ്റാറിന്റെ ദൌര്‍ബല്യം. മോഹന്‍ ലാലിന്‍റെ പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ഒന്നാണ്. ഫാന്‍സി നമ്പര്‍ കെഎല്‍ 7 സിബി ഒന്ന് എന്ന ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ അപേക്ഷയ്ക്കൊപ്പം ഒരു ലക്ഷം രൂപ ഫീസ് ഇനത്തില്‍ ലാല്‍ കെട്ടിവച്ചിരുന്നു. 
 
 മോഹന്‍ലാല്‍ തന്റെ പുതിയ ബെന്‍സ് ജിഎല്‍-350 കാറിനുവേണ്ടിയാണ് നമ്പര്‍ ബുക്ക് ചെയ്തിരുന്നത്. സിബി-1 എന്നത് ഇംഗീഷില്‍ എഴുതുമ്പോള്‍ ‘സിബിഐ” എന്നു വായിക്കുമെന്ന കൌതുകവും നമ്പരിനുണ്ട്. ലേലം ചെയ്തപ്പോള്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാതിരുന്നതിനാല്‍ 5,500 രൂപ കൂടി നല്‍കി ലാല്‍ ഭാഗ്യനമ്പര്‍ സ്വന്തമാക്കി. 
 
സിനിമ താരം ദിലീപിന്  കെഎല്‍ 7 സിഎ 9 എന്ന ഫാന്‍സി നമ്പര്‍ കൂടുതല്‍ ആളുകള്‍ എത്താതിരുന്നതിനാല്‍ 25,000 രൂപക്ക് ലഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നടന്‍ പൃഥ്വിരാജും ലക്ഷങ്ങള്‍ മുടക്കി ഫാന്‍സി നമ്പര്‍ നേടിയിരുന്നു.   
 
മറ്റൊരു ഫാന്‍സി നമ്പരായ കെഎല്‍ 7 സിഎ 7  ലഭിക്കാനുള്ള ലേലത്തില്‍ 3.20 ലക്ഷം രൂപകെട്ടിവച്ച മെഡിസിന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കി.  ഇതിനൊപ്പം കെഎല്‍ 7 സിഎ 10- 47,000 രൂപക്കും സിഎ 55-22,000 രൂപക്കും ലേലത്തില്‍ പോയി. കെ