വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍

എ കെ ജെ അയ്യര്‍

വെള്ളി, 22 ജനുവരി 2021 (15:46 IST)
തൃശൂര്‍: വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ പോലീസ് അറസ്‌റ് ചെയ്തു. പട്ടാമ്പി കൊടുമണ്ണ ചിറയില്‍ കളരിക്കല്‍ ഉണ്ണികൃഷ്ണനാണ് (35) അറസ്റ്റിലായത്
 
കഴിഞ്ഞ ദിവസം മദ്യപിച്ച് ചികിത്സയ്ക്ക് എന്ന് പറഞ്ഞു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ആളാണ് ഉണ്ണികൃഷ്ണന്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളുടെ മുന്നിലായിരുന്നു ഇയാളുടെ അതിക്രമം. വിവരം അറിഞ്ഞു എത്തിയ മറ്റു വിദ്യാര്‍ത്ഥികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍