യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 40 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 25 ഏപ്രില്‍ 2024 (17:41 IST)
തിരുവനന്തപുരം : യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര വിനോബാ ഭാവേ നികേതൻ മരുതം കുഴി വീട്ടിൽ ദിനേശനാണ് അയിരൂർ പോലീസിൻ്റ പിടിയിലായത്.
 
യുവതിയുടെ ഫോൺ നമ്പർ സംഘടി പ്പിച്ച ഇയാൾ അടുത്ത സൗഹൃദ ബന്ധം സ്ഥാപിക്കുകയും പിന്നീട് വീഡിയോ കാളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സംഘടിപ്പിച്ചു. ഇടയ്ക്ക് ഇയാൾ യുവതിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപയും കൈക്കലാക്കി. പിന്നീട് യുവതി പണം തിരികെ ചോദിച്ചപ്പോഴാണ് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.  
 
എന്നാൽ യവതി വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഇയാൾ യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്വകാര്യ ദൃശ്യങ്ങൾ വാട്സ് ആപ്പിലൂടെ അയച്ചു. തുടർന്ന് യുവതി അയിരൂർ പോലീസിൽ വരാതി നൽകുകയായിരുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article