കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. പനവൂർ മേലെ കല്ലിയോട് കവലയ്ക്കടുത്ത് ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്മിതേഷും ഭാര്യ അശ്വയും. ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം ഇയാൾ അടുക്കളയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് കഴുത്തിൽ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു.