ഇടതുമുന്നണിക്ക് ഇപ്പോഴത്തെ രൂപത്തില്‍ തന്നെ വിജയം സുനിശ്ചിതമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ‘മാതൃഭൂമി’ വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി ഇങ്ങനെ പറഞ്ഞത്. യു ഡി എഫിന്റെ ശിഥിലീകരണം ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
നയങ്ങള്‍ അടിയറ വെച്ചതിന്റെ ചൂട് ചില കക്ഷി നേതാക്കള്‍ അനുഭവിച്ചു തുടങ്ങിയെന്നും പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനത്ത്, എന്‍ എസ് എസിന് മതേതര മനസ്സ് ആണെന്നും പിണറായി പറഞ്ഞു. എന്‍ എസ് എസ് ദൃഢമായ നിലപാട് സ്വീകരിച്ചു. എന്‍ എസ് എസിനെ സ്വാധീനിക്കാന്‍ വാജ്പേയിയുടെ കാലത്തും ശ്രമം നടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി വിപുലീകരണത്തിന് വാതില്‍ കൊട്ടിയടക്കില്ലെന്നും ആ തിരുത്തല്‍ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞതായും പിണറായി വിജയന് അഭിമുഖത്തില്‍ വ്യക്തമാക്കി.