നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു

Webdunia
വെള്ളി, 17 ജൂലൈ 2020 (19:35 IST)
ജനപ്രിയ നോവലിസ്റ്റായിരുന്ന സുധാകർ മംഗളോദയം അന്തരിച്ചു. ആഴ്‌ചപതിപ്പുകളിലെ നോവലുകളിലൂറ്റെ സാധാരണക്കാരായ വായനക്കാരുടെ മനസ്സിൽ ഇടം നേടിയ എഴുത്തുക്കാരനായിരുന്നു. മംഗളം,മനോരമ തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലാണ് സുധാകർ മംഗളോദയം എഴുതിയിരുന്നത്.
 
പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാർഥ പേരിൽ ആണ് എഴുതിയത്.1985ൽ പുറത്തിറങ്ങിയ വസന്തസേന എന്ന ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article