സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്യുസിസി) സമർപ്പിച്ച ഹർജികളിൽ ഫെഫ്ക, ഫിലിം ചേംബർ തുടങ്ങിയ സംഘടനകൾക്ക് ഹൈക്കോടതി നോട്ടീസയച്ചു.
വിമന്‍ ഇന്‍ സിനിമ കലക്ടീവിനുവേണ്ടി രമ്യ നമ്പീശനാണ് ഹർജി സമർപ്പിച്ചത്. ഇതേ ആവശ്യം ഉയർത്തി അമ്മയ്‌ക്കെതിരെ നൽകിയ ഹർജിക്കൊപ്പം പുതിയ ഹർജിയും ഹൈക്കോടതി പിന്നീട് പരിഗണിക്കും.
സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഈ ഹര്‍ജികള്‍.