വകുപ്പില്ല, തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നിന്ന് 'നോട്ട' ഔട്ടായി...!

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2015 (19:36 IST)
ഒക്‌ടോബറില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 'നിഷേധ വോട്ട്‌' ( നോട്ട) ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിന്‌ വിളിച്ചുചേര്‍ത്ത രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തദ്ദേശ സ്വയംഭരണ ആക്‌ടില്‍ നിഷേധവോട്ട്‌ അവകാശമായി പറയുന്നില്ലാത്തതിനാല്‍ അത് വോട്ടിംഗ് മെഷിനില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് കമ്മീഷന്‍ പറയുന്നത്.

ആദ്യമായി ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിലുണ്ട്‌. അടുത്തമാസം പകുതിയോടെ കരട്‌ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഒരാള്‍ക്ക്‌ മൂന്നു വോട്ടുകള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന മള്‍ട്ടി പോസ്‌റ്റ് വോട്ടിങ്‌ യന്ത്രമാണ്‌ തെരഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്നത്‌.