ഐക്യരാഷ്‌ട്രസഭ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ, ജപ്പാനും യു എസും ദക്ഷിണ കൊറിയയും ഉത്തരകൊറിയയുടെ നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഉപഗ്രഹവിക്ഷേപണം മാത്രമാണ് തങ്ങള്‍ നടത്തിയതെന്ന നിലപാടില്‍ ഉത്തരകൊറിയ ഉറച്ചു നില്‍ക്കുകയായിരുന്നു.