മതരഹിതർക്കും സാമ്പത്തികസംവരണത്തിന് അർഹത: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

വെള്ളി, 12 ഓഗസ്റ്റ് 2022 (20:35 IST)
മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഇങ്ങനെയുള്ളവരെ 10 ശതമാനം സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു.
 
മതമില്ലാത്തതിൻ്റെ പേരിൽ ഇവരെ മാറ്റി നിർത്തരുതെന്നും കോടതി വ്യക്തമാക്കി. മതമില്ലാത്തതിൻ്റെ പേരിൽ സാമ്പത്തിക സംവരണം നിഷേധിക്കപ്പെട്ട വ്യക്തി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് വിജെ അരുൺ അധ്യക്ഷനായ ബെഞ്ചിൻ്റെ നിർണായക ഉത്തരവ്. 
 
ഇവർ മതരഹിതരാണെന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും ഇതിനായി സർക്കാർ മാനദണ്ഡവും നയവും പുതുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍