പത്തനംതിട്ട മുന്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിസ്വീകരിക്കുമെന്നും ചെന്നിത്തല. രാഹുല്‍ ആര്‍ നായര്‍ക്കെതിരേ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്ത വന്നതിനെതുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പത്തനംതിട്ടയില്‍ അടച്ചുപൂട്ടിയ ഒരു ക്വാറി തുറന്ന് പ്രവര്‍ത്തിക്കാന്‍ 20 ലക്ഷം കൈക്കൂലി ചോദിച്ചെന്നും ഇതില്‍ 17 ലക്ഷം ഒരു ഇടനിലക്കാരന്‍ വഴി കൈപ്പറ്റിയെന്നുമാണ് രാഹുല്‍നായര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം. കൈക്കൂലി ഇടപാട് നടന്നെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സെന്റ് എം പോള്‍ റിപ്പോര്‍ട്ട് നല്‍കി. കൂടാതെ മറ്റു ചില പോലീസ് ഉദ്യോഗസ്‌ഥരും എസ്‌പിയ്‌ക്കെതിരേ മൊഴി നല്‍കി.
അതേസമയം ക്വാറി തുറന്ന് കൊടുക്കാന്‍ ഐജി മനോജ് ഏബ്രഹാമും എഡിജിപി ശ്രീലേഖയും തന്നെ നിര്‍ബന്ധിച്ചെന്നും സമ്മതിക്കാതെ വന്നതിനെ തുടര്‍ന്നുള്ള ഗൂഡാലോചനയാണ് ആരോപണമെന്നും രാഹുല്‍ ആര്‍ നായര്‍ പ്രതികരിച്ചു.