നോട്ടു മാറാന്‍ എത്തുന്നവരുടെ വിരലില്‍ പുരട്ടാനുള്ള മഷി സംസ്ഥാനത്ത് മിക്ക ബാങ്കുകളിലും എത്തിയില്ല. ഇതു സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് ലഭ്യമാക്കുന്ന അതേ മഷിയാണ് നോട്ട് മാറുമ്പോഴും വിരലില്‍ പതിക്കുക. മൈസൂരു പെയിന്റ്സ് ആന്‍ഡ് വാര്‍ഷീഷ് ലിമിറ്റഡിനോടാണ് ബാങ്കുകള്‍ക്ക് മഷി ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, മൈസൂരില്‍ നിന്ന് മഷി ബാങ്കുകളില്‍ എത്തിയിട്ടില്ല.