കേരള നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. നിയമസഭാ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന തരത്തില്‍ ഇടത് എംഎല്‍എമാര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. നിയമസഭ പ്രവര്‍ത്തനം തടസപെടുത്തുന്നതിനായി എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കടന്നുകയറുകയും സ്പീക്കറുടെ കസേരയും മൈക്കുക് വലിച്ചു താഴെയിടുകയും ചെയ്തു. അതിനിടയില്‍ കെഎം മാണി വാച് ആന്‍ഡ് വാര്‍ഡുമാരുടെയും യുഡിഎഫിന്റെയും സംരക്ഷണയില്‍ നിന്ന് ബജറ്റ് അവതരണം നടത്തി.
കേരള നിയസഭയില്‍ ഇന്ത്യയിലെ നിയമനിര്‍മ്മാണ സഭകള്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ സംഭവങ്ങളാണ് നടന്നത്. മാണി ബജറ്റില്‍എ ഓരോ വരി വായിക്കുമ്പോളും അത് തടസപ്പെടുത്താനായി ഇടത് എംഎല്‍മാര്‍ ബഹളം വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടത് എംഎല്‍എമാരെ താടയാനായി ഇവര്‍ക്കു ചുറ്റും വാച്ച് ആണ്ഡ് വാര്‍ഡുമാര്‍ നിരന്നുനില്‍ക്കുകയായിരുന്നു.
എന്നാല്‍ സാങ്കേതികമായി ഇത് ബജറ്റ് അവതരണമായി കണക്കാക്കാനായിട്ടില്ല. കാരണം സ്പീക്കര്‍ക്ക് നിയമസഭയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ സഭ സമ്മേളിച്ചതായി കണക്കാനായി പറ്റില്ല. കൂടാതെ സാങ്കേതികമായ നടപടിക്രമങ്ങള്‍ നടക്കാത്തതിനാല്‍ ബജറ്റ് അവതരിപ്പിച്ചെന്ന് മാണിക്ക് അവകാശപ്പെടാനും സാധിക്കില്ല. എന്നാല്‍ സഭയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കിലും ആംഗ്യത്തിലൂടെ ശക്തന്‍ സഭയ്ക്ക് പുറത്ത് നിന്ന് മാണിക്ക് അനുമതി നല്‍കിയതായി സൂചനയുണ്ട്. ഇതിനിടയില്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരേ തള്ളിമാറ്റി മാണിക്കടുത്തേക്ക് പ്രതിപക്ഷം കടന്നുകയറാന്‍ ശ്രമിച്ചു.
സ്പീക്കറുടെ ഡയസില്‍ കയറിനിന്നാണ് പ്രതിപക്ഷം ബഹളം വച്ചത്. തികച്ചും യുദ്ധസമാനമായ അന്തരീക്ഷമാണ് സഭയില്‍ ഉണ്ടായത്. ഇതിനിടെ മാണി ബജറ്റിലെ ചില വരികള്‍ വായിച്ചതിനു ശേഷം സഭയുടെ മേശപ്പുറത്ത് വച്ച് നന്ദിപറഞ്ഞ് പുറത്തേക്ക് പോയി. വാച്ച് ആന്‍ഡ് വാര്‍ഡുമാരും ഭരണപക്ഷ എംഎല്‍എമാരും മനുഷ്യമതില്‍ തീര്‍ത്താണ് മാണിയെ സഭയിലെത്തിച്ചതും പുറത്തുകൊണ്ടുപോയതും. ആരും പ്രതീക്ഷിക്കാത്ത സമയത്ത് സഭയുടെ പിന്‍വാതിലിലൂടെയാണ് മാണി അകത്ത് പ്രവേശിച്ചത്.