ഭരണ-പ്രതിപക്ഷ എംഎല്‍എമാരെ ശരിക്കും കളിയാക്കി കൊണ്ടായിരുന്നു സൈബര്‍ ലോകം മാണിയുടെ പതിമൂന്നാമത്തെ ബജറ്റിനെ വീക്ഷിച്ചത്. പിടിവലിയും പിച്ചലും മാന്തലും പോര്‍വിളിയും കുഴഞ്ഞുവീഴലും ലഡുവിതരണവുമായി നിയമസഭയില്‍ അംഗങ്ങള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിറഞ്ഞ പരിഹാസ പോസ്റ്റുകള്‍ വെറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ശിവന്‍കുട്ടിയും, ശിവദാസന്‍ നായരും, കെ.എം മാണിയും, സ്പീക്കറും വരെ നിറയുന്ന വിവിധ കോലത്തിലും സിനിമാരംഗങ്ങളാലും സമ്പുഷ്ടമായ പോസ്റ്റുകളാണ്‌ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും നിറയുന്നത്.
ശിവന്‍കുട്ടിയെ കീരിക്കാടന്‍ ജോസും കിലുക്കത്തിലെ കഥാപാത്രമായും മറ്റും അവതരിപ്പിച്ചുകൊണ്ടാണ് സൈബര്‍ ലോകത്തിന്റെ കളിയാക്കല്‍. കെ.എം മാണി ബജറ്റ് മേശപ്പുറത്ത് വച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വി. ശിവന്‍കുട്ടിയെ മേശപ്പുറത്ത് വച്ചതായി ഒരു പോസ്റ്റുവന്നപ്പോള്‍ ബജറ്റ് അവതരിപ്പിക്കാന്‍ ആംഗ്യത്തിലൂടെ മാണിയ ക്ഷണിക്കുന്ന സ്പീക്കറായി ചിലര്‍ തിരഞ്ഞെടുത്തത് ഗോഡ്ഫാദറിലെ ബോധംപോയ ശങ്കരാടിയെയാണ്.
ജമീല പ്രകാശം ശിവദാസന്‍ നായരെ കടിച്ചത് സുവാരസ് ലോകകപ്പില്‍ കടിച്ചതുമായാണ് താരതമ്യപ്പെടുത്തിയത്. ശിവന്‍കുട്ടിയെ സഭയില്‍ നിന്നും മാറ്റിയത് മിന്നാരം സിനിമയിലെ രംഗവുമായാണ് താരതമ്യം ചെയ്തത്. കൂട്ടത്തില്‍ നിയമസഭയില്‍ ആരോടും പക്ഷം ചേരാതിരുന്ന ഗണേഷ്കുമാറിനെ കണക്കറ്റ് കളിയാക്കുന്ന [പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പോസ്റ്റുകളാണ് ഇവിടെ ചേത്തിരിക്കുന്നത്.