എന്‍ഡിഎയ്‍ക്കു വാനോളം പ്രതീക്ഷയെന്ന് സുരേഷ് ഗോപി എംപി

Webdunia
തിങ്കള്‍, 16 മെയ് 2016 (10:51 IST)
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‍ക്കു വാനോളം പ്രതീക്ഷയെന്ന് സുരേഷ് ഗോപി എം പി. അത് സംഭവിക്കട്ടെ എന്നാണ് പ്രാര്‍ഥിക്കുന്നത്. തെരഞ്ഞെടുപ്പ് എന്നത് പല കളികളിലും പെടും. എന്നാല്‍ നേരായ വഴിക്ക് വേണം വോട്ടെടുപ്പ് നടക്കാന്‍. അങ്ങനെ സംഭവിച്ചാല്‍ മാത്രമെ ജനാധ്യപത്യത്തിന് വിജയിക്കാന്‍ സാധിക്കു. യുഡിഎഫിന്  ആയാലും എല്‍ഡിഎഫിന് ആയാലും ബിജെപിക്കായാലും നേരായ മാര്‍ഗത്തിലൂടെ വേണം വോട്ട് ചെയ്യേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇടത് തരംഗമുണ്ടെന്ന് ഇന്നസെന്റ് എംപി പറഞ്ഞു. അഴിമതികൊണ്ട് മൂടിയ സർക്കാരിനെതിരായ വിധിയെഴുത്താകും ഉണ്ടാകുക എന്നും ഇന്നസെന്റ് പറഞ്ഞു.

മുഖ്യമന്ത്രി ഭരണത്തുടർച്ച പറയുന്നുണ്ടെങ്കിലും, താൻ അങ്ങനെ പറയാനില്ലെന്ന് സിഎൻ ബാലകൃഷ്ണൻ പറഞ്ഞു. അമിത ആത്മവിശ്വാസമില്ല. തൃശൂർ ജില്ലയിലെ ആറു സീറ്റുകൾ നിലനിർത്തും. 19 കഴിയാതെ ഒന്നും പറയാനാകില്ലെന്നും സി എൻ ബാലകൃഷ്ണൻ പറഞ്ഞു.
Next Article