പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേര്‍ളത്തില്‍ താമര വിര്‍റ്റിയിക്കാന്‍ പറ്റാതെ കഷടപ്പെടുന്ന ബിജെപി എസ്‌എന്‍ഡിപിയേ പൂര്‍ണമായുമാശ്രയിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപി യോഗം മുന്‍കൈയ്യെടുത്ത് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി വെള്ളപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്തിയാക്കി ജനവിധി തേടാന്‍ ബിജെപി ഏറെക്കുറെ തീരുമാനിച്ചതായാണ് വിവരം.
ബിജെപി കേന്ദ്ര നേതൃത്വമാണ് സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ അതൃപ്തി മറികടന്ന് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. കേരളത്തില്‍ ആര്‍എസ്‌എസ് ഘടകത്തിന്റെ നിര്‍ദ്ദേശവും പരിഗണിച്ചാണ് വെള്ളപ്പള്ളിയെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം തങ്ങളുടെ താൽപര്യം എസ്എൻഡിപി നേതൃത്വത്തെ അറിഒയിച്ചുകഴിഞ്ഞതായാണ് വിവരം. എന്നാല്‍ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമേ ഇക്കാര്യത്തിൽ ഔപചാരിക തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്ന നിലപാടിലാണ് എസ്എൻഡിപി.
ബിജെപി – എസ്എൻഡിപി സഖ്യമുണ്ടായാൽ സംസ്ഥാനത്തെ എൺപതു മണ്ഡലങ്ങളിൽ നിർണായക ശക്തിയായി മാറാൻ കഴിയുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദേശമനുസരിച്ചു കേരളത്തിൽ സ്വകാര്യ ഏജൻസി നടത്തിയ സർവേ വിലയിരുത്തിയിരുന്നു. കൂടാതെ എസ്എൻഡിപിയുമായുള്ള സഖ്യം അനിവാര്യമാണെന്ന നിലപാടാണ് സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന്റേത്. ഇതെല്ലാം പരിഗണിച്ചാണ് അമിത്‌ഷായുടെ തീരുമാനം. വെള്ളപ്പള്ളിയുടെ സ്വീകാര്യത് ഈഴവ സമുദായത്തിനപ്പുറത്തുള്ള ഹിന്ദുസമുദായങ്ങളിലേക്കു കൂടി വ്യാപിച്ചതായാണ് ആര്‍എസ്‌എസും ബിജെപി കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നത്.
ഹൈന്ദവ ഏകീകരണ മുദ്രാവാക്യമുയർത്തി നവംബർ 23നു കാസർകോടുനിന്നാരംഭിക്കുന്ന രഥയാത്രയും വെള്ളാപ്പള്ളി നയിക്കണമെന്നു ബിജെപി കേന്ദ്ര നേതൃത്വം അഭ്യർഥിച്ചിട്ടുണ്ട്. രഥയാത്ര വിജയകരമാക്കാൻ സംഘപരിവാറിനെയും അനുകൂല നിലപാടുള്ള സാമുദായിക സംഘടനകളെയും രംഗത്തിറക്കും. ബിജെപി സംസ്ഥാന നേതൃത്വത്തിൽ കാര്യമായ പ്രതീക്ഷയില്ലാത്തതിനാലാണ് എസ്എൻഡിപിയുടെ സംഘടനാ ശേഷിയെയും സാമുദായിക ശക്തിയെയും ആശ്രയിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. സഖ്യവിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന ഘടകത്തെ ധരിപ്പിക്കാൻ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ഈയാഴ്ച തന്നെ കേരളത്തിലെത്തും.
നിയമസഭാ തിരഞ്ഞെടുപ്പു സഖ്യത്തിന്റെ ഭാഗമായി എസ്എൻഡിപിക്കു മൽസരിക്കാൻ താൽപര്യമുള്ള മണ്ഡലങ്ങളുടെ പട്ടിക തയാറാക്കി നൽകാനും ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം ലാൽ എസ്എൻഡിപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. സഖ്യത്തിൽ എസ്എൻഡിപിയുടെ പാർട്ടിക്കു മുൻതൂക്കം നൽകാനും ബിജെപി കേന്ദ്ര നേതൃത്വം തയാറാണ്. എസ്എൻഡിപിക്കു പുറമെ മറ്റു സാമുദായിക സംഘടനകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തിയാകും പാർട്ടി രൂപീകരണം. ഇക്കാര്യത്തിൽ ആർഎസ്എസിന്റെയും വിഎച്ച്പിയുടെയും സജീവ പിന്തുണ എസ്എൻഡിപിക്കു ലഭിക്കും. തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ എസ്എൻഡിപിയുടെ ശക്തികേന്ദ്രങ്ങളായ വാർഡുകളുടെ പട്ടികയും ബിജെപി കേന്ദ്ര നേതൃത്വത്തിനു നൽകും. എസ്എൻഡിപിയുമായുള്ള സീറ്റു വിഭജന ചർച്ചകൾ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മേൽനോട്ടത്തിലാവും നടക്കുക.