തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കും; ഇടതു മുന്നണിയുമായി സഹകരിക്കും- പിസി ജോർജ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുമായി സഹകരിക്കാനാണ് താൽപര്യമെന്ന് പിസി ജോർജ്. തെരഞ്ഞെടുപ്പിന് മുമ്പ് കേരള സെക്യുലർ പാർട്ടി (കെഎസ്പി) എന്ന പുതിയ പാർട്ടി രൂപികരിക്കും. പുതിയ പാർട്ടി ഈ മാസം അവസാനം നിലവിൽ വരും. തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പിസി ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ എൽഡിഎഫ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
എന്നാൽ, പൂഞ്ഞാറിലെ ഒരു വിഭാഗം പ്രവർത്തകർ ജോർജുമായി നല്ല ബന്ധത്തിലല്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെജെ തോമസിനെ പൂഞ്ഞാറിൽ സ്ഥാനാർഥിയാക്കാനും സിപിഎം നീക്കമുണ്ട്.