നിപ്പ നിയന്ത്രണവിധേയം, വൈറസ് ബാധിച്ചവരുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കും: മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (18:52 IST)
തിരുവനന്തപുരം: നിപ്പ വൈറസിന് ഒറ്റ ഉറവിടം മാത്രമേ ഉള്ളു എന്നുമതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ. നിപ്പ നിയന്ത്രണ വിധേയമാണെന്നും എങ്കിലും വൈറസിനെതിരെയുള്ള മുൻ‌കരുതലുകൾ ജുൺ അവസാനം വരെ തുടരും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിപ്പയുടെ സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
നിപ്പ ബാധിച്ചവരുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്നും വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് സൌജന്യ റേഷൻ കിറ്റ് നൽകും എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് 2400 കുടുംബങ്ങക്കും മലപ്പുറം ജില്ലയിൽ 150 കുടുംബങ്ങൾക്കുമാകും ഇത്തരത്തിൽ റേഷൻ കിറ്റ് നൽകൂക.  
 
കോഴിക്കോട് മലപ്പുറം ജില്ലകളിൽ പൊതുപരിപാടികൾ പരമാവധി ഒഴിവാക്കണം. അതേസമയം സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചരണങ്ങൾ നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ്പ വൈറസ് ബാധ ചെറുക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ച ആരോഗ്യ വകുപ്പിനെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രശംസിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article