നിലവിളക്ക് കൊളുത്തി നോമ്പുതുറ; ഫേസ്‌ബുക്കില്‍ പുതിയ ചര്‍ച്ച

Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (15:04 IST)
നിലവിളക്ക് കൊളുത്തല്‍ മലയാളികള്‍ക്കിടയില്‍ വിവാദമായി തുടരുകയാണ്. സോഷ്യല്‍ മീഡിയകളീ സജീവ ചര്‍ച്ചയും അതാണ്. നടന്‍ മമ്മൂട്ടി കൂടി പങ്കെടുത്ത ചടങ്ങില്‍ മമ്മൂട്ടി നിലവിളക്ക് കത്തിച്ചതും മന്ത്രി പി കെ അബ്‌ദുറബ്ബ് അതിന് വിസമ്മതം പ്രകടിപ്പിച്ചതുമാണ് വിവാദങ്ങള്‍ വഴിവെച്ചത്.
 
എന്നാല്‍ വിവാദങ്ങളെയെല്ലാം കൂടുതല്‍ ചൂടു പിടിപ്പിച്ച ഒരു ചിത്രമാണ് ഫേസ്‌ബുക്കില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. നോമ്പു തുറക്കുന്നതിന് മുമ്പായി നിലവിളക്ക് കൊളുത്തി വെയ്ക്കുന്നതാണ് ചിത്രം. ചിത്രം ഇതിനകം തന്നെ 289 പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
 
അബുദാബിയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി കെ എസ് ഷബീര്‍ ആണ് ചിത്രം ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. “മതമേതായാലും മനുഷ്യൻമാര് നന്നായാ മതി ... ഇന്നത്തെ നോമ്പുതുറ വിത്ത് സന്ധ്യാ ദീപം ( നിലവിളക്ക്) ” എന്നാണ് ചിത്രത്തിന് നല്കിയിരിക്കുന്ന അടിക്കുറിപ്പ്.