Nilambur By Election Aryadan shoukath to contest on UDF Ticket
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സ്ഥാനാര്‍ഥിയായി ഷ്ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാന്‍ഡി് കൈമാറി. ഇന്ന് രാത്രിയോടെ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് എടുത്തത്. അതേസമയം നിലമ്പൂരില്‍ കാര്യമായ സ്വാധീനമുള്ള അന്‍വറിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.