തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതി രോഗം ബാധിച്ച് മരിച്ചു. പിന്നാലെ യുവതിയുടെ ഹൃദയം കാണാനില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. എട്ടും അഞ്ചും വയസ് പ്രായമുള്ള മക്കള്‍ക്കൊപ്പമാണ് ബെത്തും ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിനും തുര്‍ക്കിയില്‍ എത്തിയത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബെര്‍ത്ത് മരിച്ചെന്നായിരുന്നു നിഗമനം.
ഇസ്താംബുളിലെ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്തദിവസം യുവതി മരണപ്പെട്ടെന്ന വിവരം പുറത്തുവിടുകയായിരുന്നു. വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് തുര്‍ക്കി ആരോഗ്യമന്ത്രായം അറിയിച്ചത്. ഹൃദയം മൃതദേഹത്തിലില്ലെന്ന് യുകെയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
അതേസമയം ഇന്ത്യയില്‍ 36മണിക്കൂറിനുള്ളില്‍ തുര്‍ക്കിയിലേക്കുള്ള 60ശതമാനം വിസ അപേക്ഷകളും പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ യാത്രക്കാര്‍ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും യാത്ര ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി വിസ പ്രോസസ്സിംഗ് കമ്പനിയായ അറ്റ്‌ലിസിന്റെ സ്ഥാപകനും സിഇഒയുമായ മോഹക് നഹ്ത പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വെറും 36 മണിക്കൂറിനുള്ളില്‍ 60 ശതമാനം വിസ അപേക്ഷകളും റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കൊപ്പം നില്‍ക്കാനും ദേശീയ വികാരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും തുര്‍ക്കിയുടെയും അസര്‍ബൈജാനിന്റെയും എല്ലാ മാര്‍ക്കറ്റിംഗ് ജോലികളും തന്റെ കമ്പനി നിര്‍ത്തിവച്ചിട്ടുണ്ടെന്ന് അറ്റ്‌ലിസിന്റെ സിഇഒ കൂട്ടിച്ചേര്‍ത്തു. മന്‍ കി ബാത്ത പ്രതിമാസ പരിപാടിയില്‍ പ്രധാനമന്ത്രി ഇതുസംബന്ധിച്ച ചില സൂചനകള്‍ നല്‍കിയിരുന്നു.