Aaryatan shaukath UDF Candidate
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനിരിക്കെ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായകയോഗം. കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കളമശ്ശേരിയിലെ ഹോട്ടലിലാണ് യോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തിനായി നേരത്തെ തന്നെ കൊച്ചിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ പി വി അന്‍വര്‍ എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ഇത് അവഗണിച്ചകൊണ്ട് അര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത. വൈകീട്ട് അഞ്ച് മണിയോടെ ചേര്‍ന്ന യോഗത്തിന് ശേഷമാകും ഷൗക്കത്തിന്റെ പേര് കേരള നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറുക.