മലയാളികളുടെ തിരോധാനം: എന്‍ ഐ എ അന്വേഷണം തുടങ്ങി

തിങ്കള്‍, 11 ജൂലൈ 2016 (07:59 IST)
മലയാളികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം തുടങ്ങി. കാസര്‍കോഡ് ജില്ലയിലെ പടന്ന - തൃക്കരിപ്പൂര്‍ മേഖലയില്‍ നിന്ന് കാണാതായവരുടെ കുടുംബങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കാണാതായവരെ തിരിച്ചുകൊണ്ടുവരാനുള്ള അന്വേഷണമാണ് നടത്തുന്നത്.  അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കുടുംബാംഗങ്ങള്‍ സഹായിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
 
കാസര്‍കോട് ജില്ല പൊലീസ് മേധാവി ടോംസണ്‍ ജോസ്, കാഞ്ഞങ്ങാട് ഡി വൈ എസ് പി സുനില്‍ബാബു കേളോത്തുംകണ്ടി എന്നിവര്‍ തൃക്കരിപ്പൂരില്‍ ക്യാമ്പ് ചെയ്ത് പൊലീസിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക