കടത്തിയ സ്വർണത്തിന് ഭീകര ബന്ധം കണ്ടെത്താനായിട്ടില്ല, പക്ഷേ പ്രതിയ്ക്ക് ഐഎസ് ബന്ധമെന്ന് എൻഐഎ കോടതിയിൽ

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (10:47 IST)
കൊച്ചി: നയതന്ത്ര ബാഗ് വഴി കടത്തിയ സ്വർണത്തിന് ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്താനായിട്ടില്ലെന്നും അതേസമയം കേസിലെ ഒരു പ്രതിയ്ക്ക് ഐഎസുമായി ബന്ധമുള്ളതായി കണ്ടെത്തി എന്നും എൻഐഎ കോടതിയിൽ. കേസിലെ പന്ത്രണ്ടാം പ്രതി  മുഹമ്മദ് അലിയ്ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാണ് എൻഐഎ പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കിയത്.  
 
അലിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഐഎസുമായുള്ള ബന്ധം സ്ഥിരീകരിക്കാനായിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതായാണ് സൂചന. അലിയെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യം കൂടുതൽ വ്യക്തമാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത് എന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി. കൈവെട്ട് കേസിൽ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന ആളാണ് മുഹമ്മദ് അലി. എന്നാൽ കോടതി ഉയാളെ കുറ്റവിമുക്തനാക്കിയിരുന്നു. സ്വര്‍ണക്കടത്തിന് ഭീകര പ്രവർത്തനങ്ങളുമായി ബന്ധമുണ്ട് എന്നതിന് തെളിവ് എന്താണെന്ന് കോടതി ആവര്‍ത്തിച്ച്‌ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article