ആലപ്പുഴ തീരതതുനിന്നും ഇറേനിയന്‍ ബോട്ട് പടികൂടിയ സംഭവത്തില്‍ കേസ് എൻഐഎ ഏറ്റെടുത്തു. ഇതുകൂടാതെ ബോട്ടിലുണ്ടായിരുന്ന 12 പേരെ പ്രതിയാക്കി എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതു. ഇത് സംബന്ധിച്ച് നടന്ന അന്വേഷണത്തിന്റെ വിവരങ്ങല്‍ കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കേരള പൊലീസ് കത്ത് നല്‍കും.
കഴിഞ്ഞ മാസമാണ് ബറൂക്കി എന്ന പേരുള്ള ഇറാനിയന്‍ ബോട്ട് ആലപ്പുഴ തീരതതുനിന്നും പടികൂടിയത്. ബോട്ടില്‍ നിന്നും പിടിയിലായവര്‍ രാജ്യന്തര ലഹരികടത്ത് സംഘത്തിലെ കണ്ണികളാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ടിപി സെന്‍കുമാര്‍ എന്‍ഐഎയ്ക്ക് കത്തയച്ചിരുന്നു. കത്തിന് അനുകൂല പ്രതികരണമാണ് എന്‍ ഐ എയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പിടിയിലായവരുടെ കയ്യിലുണ്ടായിരുന്ന ഉപഗ്രഹഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇവര്‍ പാക്കിസ്ഥാനിലേക്കും ഇറാനിലേക്കും തായ്‌ലന്‍ഡിലേക്കും ഫോണ്‍ചെയ്തതായി കണ്ടെത്തിയിരുന്നു. അറസ്റ്റിലായവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്