ഹർജിക്കാരെയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളെയും വിധി എഴുതുന്ന ജഡ്ജിയേയും ദൈവം സംരക്ഷിച്ചുകൊള്ളും. ദൈവം എല്ലായ്പ്പോഴും നമ്മുടെ ഒപ്പമുണ്ടെന്നും വിധി ന്യായത്തിൽ പറയുന്നു. രാജ്യപുരോഗതിക്ക് ദേശീയപാത ഒഴിച്ചുകൂടാനാകാത്തതായതിനാൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.