അടുത്ത തൃശൂര്‍ പൂരം മേയ് ആറിന്

രേണുക വേണു
ശനി, 20 ഏപ്രില്‍ 2024 (15:54 IST)
പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥന്റെ ശ്രീമൂല സ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു സമാപനമായി. വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് അടുത്ത വര്‍ഷം കാണാമെന്ന് പറഞ്ഞ് ഇരു ഭഗവതിമാരും ഉപചാരം ചൊല്ലി പിരിഞ്ഞത്. അതിനുശേഷം പകല്‍ വെടിക്കെട്ടും നടന്നു. അടുത്ത തൃശൂര്‍ പൂരം 2025 മേയ് ആറിനാണ്. 
 
അതേസമയം പൂരത്തിന്റെ പ്രധാന വെടിക്കെട്ട് വൈകിയത് ഏറെ വിവാദമായി. ചരിത്രത്തില്‍ ആദ്യമായാണ് തൃശൂര്‍ പൂരം പ്രധാന വെടിക്കെട്ട് ദേവസ്വങ്ങളും പൊലീസും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാല് മണിക്കൂറിലേറെ വൈകുന്നത്. പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് ആരംഭിച്ചത് രാവിലെ ഏഴിന്. പാറമേക്കാവ് വിഭാഗം ആദ്യം തിരികൊളുത്തി. തുടര്‍ന്ന് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്. രാവിലെ എട്ടരയോടെയാണ് ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ട് അവസാനിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article