ശബരിമലയിലെ പുതിയ സ്വർണ കൊടിമരം കേടുവരുത്തിയ സംഭവം; അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

തിങ്കള്‍, 26 ജൂണ്‍ 2017 (08:22 IST)
ശബരിമലയിലെ പുതിയ സ്വർണ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത അഞ്ചു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ദേവസ്വം ബോർഡ് ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് അഞ്ചുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. 
 
ഇന്നലെ ഉച്ചതിരിഞ്ഞാണ് ശബരിമലയില്‍ പുതിയതായി പ്രതിഷ്ഠിച്ച കൊടിമരത്തിന് കേട് വരുത്തിയ നിലയില്‍ കണ്ടെത്തിയത്. സ്വർണ കൊടിമര പ്രതിഷ്ഠ നടന്ന സമയത്ത് വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജക്ക് ശേഷം ഭക്തർ മലയിറങ്ങിയ ശേഷമാണ് കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തിയത്. ഭക്തര്‍ മലയിറങ്ങുന്നതിനു മുന്‍പാണ്‍`സംഭവം നടന്നതെന്നാണ് പൊലീസ് വിലയിരുത്തല്‍‌.
 
കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി ഒഴിച്ച നിലയിലായിരുന്നു. ക്ഷേത്ര പരിസരത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നും മൂന്ന് പേര്‍ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകം ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തി. പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ നേതൃത്തിലാണ് അന്വേഷണം നടക്കുന്നത്.  

വെബ്ദുനിയ വായിക്കുക