സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നു, രോഗബാധിതരായവർ ആയിരത്തിന് മുകളിൽ

ഞായര്‍, 17 ഡിസം‌ബര്‍ 2023 (09:09 IST)
സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 വ്യാപിക്കുന്നതായി സ്ഥിരീകരിച്ച് കേന്ദ്രം. തിരുവനന്തപുരം സ്വദേശിയായ 79കാരിക്കാണ് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കി.
 
ആര്‍ടിപിസിആര്‍ പരിശോധനയിലാണ് 79കാരന് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. നേരത്തെ സിംഗപൂരില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിക്ക് ജെ എന്‍ 1 വകഭേദം സ്ഥിരീകരിച്ചിരുന്നു. അതേസമയം കേരളത്തില്‍ നിലവില്‍ കൊവിഡ് പോസിറ്റീവായ 1324 പേരുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം നേരിയ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യപ്രശ്‌നവും ഇല്ലാത്തവര്‍ പലരും ചികിത്സ തേടുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍