മീന്‍ പഴകിയതാണോ? എളുപ്പത്തില്‍ കണ്ടുപിടിക്കാം

വെള്ളി, 15 ഡിസം‌ബര്‍ 2023 (20:38 IST)
മലയാളികളുടെ ഇഷ്ടപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് മത്സ്യം. എന്നാല്‍ പണ്ടത്തെപോലെ ഫ്രഷായി മീന്‍ ലഭിക്കുന്നില്ലെന്ന പരാതി വളരെ വ്യാപകമാണ്. മത്സ്യം ചീഞ്ഞുപോകാനായി ഫോര്‍മാലിന്‍ വരെ ചേര്‍ത്താണ് വിപണിയിലെത്തുന്നതെന്ന് പലപ്പോഴും വാര്‍ത്തകളിലും വരാറുണ്ട്. എന്നാല്‍ വിപണിയിലെത്തുന്ന മത്സ്യം പഴയതാണോ എന്നറിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും.
 
ഇതിനായി മീനിന്റെ കണ്ണുകളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിറവ്യത്യാസം ഇല്ലാത്ത വെളുത്ത നിറത്തിലുള്ള കണ്ണുകള്‍ പഴക്കമില്ലാത്ത മത്സ്യമാണെന്ന സൂചനയാണ് നല്‍കുന്നത്. പഴകും തോറും മീനിന്റെ കണ്ണിന്റെ നിറം ചുവന്നതായി മാറും. ചെതുമ്പലില്ലാത്ത മത്സ്യമാണ് വാങ്ങുന്നതെങ്കില്‍ പുറമെയുള്ള ചര്‍മ്മത്തിന് തിളക്കമുണ്ടോ എന്നത് ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള മീനുകള്‍ പഴക്കം ഉള്ളവയായിരിക്കില്ല. ചൈളയുടെ അടിഭാഗം നല്ലത് പോലെ ചുവന്നിരിക്കുന്നുവെങ്കില്‍ അത്തരം മീനുകളും ഉപയോഗിക്കാനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍