71,000 കടന്ന് സെൻസെക്സിൽ കുതിപ്പ്, ഐടി ഓഹരികളിലെ മുന്നേറ്റം തുടരുന്നു

വെള്ളി, 15 ഡിസം‌ബര്‍ 2023 (13:44 IST)
അടുത്തവര്‍ഷം മാര്‍ച്ചോട് കൂടി യുഎസ് കേന്ദ്രബാങ്ക് നിരക്കുകള്‍ കുറച്ചേയ്ക്കുമെന്ന വിലയിരുത്തലില്‍ വിപണിയില്‍ കുതിപ്പ്. ആഗോളവിപണികളിലെ മുന്നേറ്റത്തിനൊപ്പം സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. ഇതാദ്യമായി സെന്‍സെക്‌സ് 71,000 കടന്നു.
 
സെന്‍സെക്‌സ് 550 പോയന്റ് നേട്ടത്തില്‍ 71,011ലും നിഫ്റ്റി 170 പോയന്റ് ഉയര്‍ന്ന് 21,352ലുമാണ് വ്യാപാരം നടക്കുന്നത്. ഐടി ഓഹരികളാണ് ഇന്ന് പ്രധാനമായും ലാഭത്തിലുള്ളത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ 1.6 ശതമാനവും ഐടി 0.9 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്,മീഡിയ,ഫാര്‍മ,ഓയില്‍ അന്‍ഡ് ഗ്യാസ് ഓഹരികളും നേട്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍