പുതുക്കിയ മദ്യനയം: ബിയർ, വൈൻ പാർലർ ലൈസൻസിന് വിജ്ഞാപനമായി
സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ നയത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് നഷ്ടപ്പെട്ട 418 ബാറുകൾക്കും ബിയർ, വൈൻ ലൈസൻസിന് അപേക്ഷ നൽകുന്നതിന് ചൊവ്വാഴ്ച വിജ്ഞാപനം പുറത്തിറക്കി.
ബിയർ ലൈസൻസായ എഫ്എൽ 11 നൽകുന്നതിന് നിബന്ധനകളൊന്നും നിലവിലില്ല. ശുചിത്വമുണ്ടെങ്കിൽ നൽകാമെന്നാണ് നയം. പുതിയ ലൈസൻസ് നൽകുന്നതിന് പകരം നിലവിൽ ബാർ ലൈസൻസുളളവർക്ക് ശുചിത്വപരിശോധന തൃപ്തികരമെങ്കിൽ ബിയർ, വൈൻ ലൈസൻസ് നൽകാമെന്നാണ് പുതിയ നയം.