പ്ലസ്ടു കേസില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. സീറ്റുകളുടെ കുറവു മൂലം 8,000 വിദ്യാര്‍ഥികള്‍ക്കു പ്രവേശനം കിട്ടാതെവരുമെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസ് പരിഗണിക്കുന്നതു ഹൈക്കോടതി നാളത്തേക്കു മാറ്റി. കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണ് നാളത്തേക്കു മാറ്റിയത്.
ഇതിനിടെ കേസില്‍ സര്‍ക്കാരിനു പിന്തുണയുമായി എസ്‍എന്‍ഡിപി യോഗം രംഗത്തെത്തി. കേസില്‍ കക്ഷി ചേരാന്‍ എസ്എന്‍ഡിപി യോഗം കോടതിയില്‍ അപ്പീല്‍ നല്‍കി. 19 സ്കൂളുകള്‍ എസ്എന്‍ഡിപി യോഗത്തിനു നഷ്ടമാകുമെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.