വെള്ളിയാഴ്ച വൈകിട്ടാണ് ഭീഷണി മുഴക്കി ഫോണ്‍ സന്ദേശം എത്തിയത്. ജയിലില്‍ ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ആളുകളെ വിട്ടുകിട്ടണമെന്നും ഇല്ലെങ്കില്‍ എയര്‍പ്പോര്‍ട്ട് അല്‍ ക്വയ്ദ ഭീകരര്‍ ആക്രമിക്കുമെന്നുമായിരുന്നു ഭീഷണി. ആദ്യം മലയാളത്തിലും പിന്നീട് ഹിന്ദിയിലുമായിരുന്നു സന്ദേശം. എന്നാല്‍ ഇത് ഒരേ ആള്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.
സൗദി അറേബ്യയില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് ഭീഷണി മുഴക്കിയവര്‍ പറഞ്ഞത്. കോളിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് കോളാണിതെന്നാണ് പൊലീസിന്റെ നിഗമനം. വിമാനത്താവളത്തില്‍ രണ്ട് ദിവസത്തേയ്ക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിമാനത്താവളത്തിലേക്ക് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു.