ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് അവര്‍ പ്രതികരിച്ചത്. കോന്നി തഹസില്‍ദാര്‍ കൂടിയാണ് മഞ്ജുഷ. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇതുവരെ അങ്ങനെ ഒരു നീക്കം ഉണ്ടായിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു. കൂടാതെ കളക്ടറുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതായും മഞ്ജുഷ പറഞ്ഞു.
നവീന്‍ ബാബുവിനെ അധിക്ഷേപിക്കുമ്പോള്‍ കളക്ടര്‍ അതില്‍ ഇടപെടേണ്ടതായിരുന്നുവെന്നും പരിപാടിയില്‍ ലോക്കല്‍ ചാനലിനെ കൊണ്ടുവന്ന് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ശരിയായില്ലെന്നും അവിടെ ഇടപെടണമായിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.