അ‌ത്‌ലറ്റിക്സില്‍ കേരളം കുതിക്കുന്നു, കിതയ്ക്കുന്നു

വി‌ഷ്‌ണു ലക്ഷ്‌മണ്‍
തിങ്കള്‍, 9 ഫെബ്രുവരി 2015 (18:02 IST)
ദേശീയ ഗെയിംസിന്റെ ഒമ്പതാം ദിവസത്തില്‍ കേരളത്തിന്റെ സുവര്‍ണ്‍ന കുതിപ്പിനെ പിടിച്ചുകെട്ടാന്‍ പട്ടാളം ഇറങ്ങി. കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന അത്‌ലറ്റിക്സ് മത്സരങ്ങളാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിന് ഇതില്‍ ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നത് സര്‍വീസസിന്റെ താരങ്ങളാണ്. അത്‌ലറ്റിക്‌സില്‍ ഇന്ന് മൂന്ന് ഫൈനല്‍ മത്സരങ്ങളാണ് കേരളത്തിനുള്ളത്. വനിതാ ഹൈജമ്പ്, പുരുഷന്മാരുടെയും വനിതകളുടെയും 5000 മീറ്റര്‍ ഓട്ടം എന്നിവയുടെ ഫൈനലാണ് ഇന്ന് നടക്കുന്നത്‌.
 
ഫെന്‍സിങ്ങില്‍  കേരളത്തിനിന്ന്  രണ്ട്  സ്വര്‍ണം നേടിയറ്താണ് ഇതുവരെ കേരളത്തിന്റെ ഇന്നത്തെ സ്വര്‍ണ്ണ നേട്ടം. കേരളത്തിന്റെ സുവര്‍ണ്ണ പ്രതീക്ഷയായിരിന്നു ഭവാനി ദേവി. വിപി ദില്‍ന എന്നിവരാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഇതോടെ പകല്‍ മുഴുവന്‍ കാത്തിരുന്ന് കേരളം ഇന്നും സുവര്‍ണ്ണ നേട്ടം കരസ്ഥമാക്കി. ഇതോടെ കേരളത്തിന്റെ സ്വര്‍ണ്ണ നേട്ടം 18 ആയി.  കാന്ഗോയിംഗില്‍  കേരളത്തിന്  രണ്ട് വെള്ളി മെഡലുകളാണ് ലഭിച്ചിരിക്കുന്നത്.  

ബെറ്റി ജോസഫ് ആതിര വേലപ്പന്‍, കൂടാതെ സുബി അലക്‌സാണ്ടര്‍, ആതിര ശൈലപ്പന്‍, നിത്യ കുര്യാക്കോസ്, ബെറ്റി ജോസഫ് എന്നിവരടങ്ങിയ ടീമാണ് കയാക്കിങ് ടീം എന്നിവരാണ് കേരളത്തിനായി വെള്ളിമെഡല്‍ സ്വന്തക്കിയത്. വനിതാ-പുരുഷ ബാഡ്മിന്റണ്‍ ടീമിനത്തില്‍ കേരളം മെഡല്‍ ഉറപ്പിച്ചത് കൂടുതല്‍ ആവേശമുണര്‍ത്തുന്നതാണ്. ഈ ഇനത്തില്‍ കേരളത്തിന്റെ രണ്ടു ടീമുകളും സേമിയില്‍ പ്രവേശിച്ചു. ബോക്‌സിങ്ങില്‍ കേരളത്തിന്റെ മീനകുമാരിയും ബാസ്കറ്റ് ബോളില്‍ കേരളത്തിന്റെ തസരങ്ങള്‍ ചത്തീസ്ഗഢിനെ തോല്‍പ്പിച്ചതും മെഡല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 400 മീറ്റര്‍ ഓട്ടത്തില്‍ അനു രാഘവന്‍ ഫൈനലില്‍ കടന്നാത് മെഡല്‍ പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്.
 
അത്‌ലറ്റിക്സിലെ കേരളത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തിക്കൊണ്ട് ലോങ്ജമ്പില്‍ കേരളത്തിന്റെ ഹരികൃഷ്ണനും മുഹമ്മദ് അനീസും ഫൈനലിന് യോഗ്യത നേടി. എന്നാല്‍ രാജ്യാന്തര താരം രഞ്‌ജിത് മഹേശ്വരി ലോങ്ജമ്പില്‍ നിന്ന് പി‌മാറിയത് കേരളത്തിനു തിരിച്ചടിയായി. ഈ ഇനത്തില്‍ രഞ്ജിത്തിലൂടെ മെഡല്‍ നേറ്റാനാകുമെന്നായിരുന്നു കേരളം കരുതിയിരുന്നത്. എന്നാല്‍ തന്റെ ഇഷ്ട ഇനമായ ട്രിപ്പില്‍ ജമ്പില്‍ പങ്കെടുക്കുന്നതിനായാണ് ലോംഗ്ജമ്പില്‍ നിന്ന് പിന്മാറിയതെന്നാണ് രഞ്ജിത് പറയുന്നത്.
 
കേരളം ഇതുവരെ പരിചയിച്ചിട്ടില്ലാത്ത മത്സരയിനമായ ട്രയാത്തലനിലും ഇത്തവന കേരളം പങ്കെടുത്തു. എന്നാല്‍ മെഡലൊന്നും ലഭിച്ചില്ല എങ്കിലും ബുദ്ധിമുട്ടേറിയ ഈ മത്സരത്തില്‍ കേരളം സാന്നിധ്യമറിയുക്കയായിരുന്നു ചെയ്തത്. നീന്തല്‍, സൈക്ളിംഗ്, ഓട്ടം തുടങ്ങി മൂന്ന് വ്യത്യസ്ത മത്സരങ്ങള്‍ സംയോജിപ്പിച്ചതാണ് ട്രയാത്തലണ്‍. 1500 മീറ്റര്‍ നീന്തല്‍, 40 കിലോമീറ്റര്‍ സൈക്ളിങ്. ഇതു തീരുമ്പോള്‍ പത്തു കിലോമീറ്റര്‍ ഓട്ടം. ഇങ്ങനെയാണ് ഈ മത്സരത്തിന്റെ സ്വഭാവം. എന്നാല്‍ മത്സരത്തിന്റെ പുരുഷന്മാരുടെ ട്രയാത്തലണില്‍ ആദ്യ രണ്ടുസ്ഥാനങ്ങളില്‍ എത്തിയത് ഇന്ത്യന്‍ സൈനികരാണെന്നത് ഈ വിഭാഗം മല്‍സരത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. വനിതാ വിഭാഗത്തില്‍ സ്വര്‍ണം ഗുജറാത്തിനുമാണ്. 
 
ഏറെ ബുദ്ധിമുട്ടുള്ള ഇനമാണെങ്കിലും പുരുഷ-വനിതാ വിഭാഗങ്ങളിലായി ഏഴു പേര്‍ കേരളത്തിനായി മല്‍സര രംഗത്തുണ്ടായിരുന്നു. മെഡല്‍ ഒന്നും നേടാനായില്ലെങ്കിലും മല്‍സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നത് കേരളത്തെ സംബന്ധിച്ച് വളരെ വലിയ നേട്ടം തന്നെയാണ്. പുരുഷന്മാരുടെ ഇനത്തില്‍ നാലും വനിതകളുടെ വിഭാഗത്തില്‍ മൂന്നും പേരാണ് മല്‍സരത്തിനിറങ്ങിയത്. ആദ്യ ഇനമായ നീന്തലില്‍ കേരളത്തിന്റെ വനിതാ താരം പാലക്കാട് സ്വദേശി ജി. അപര്‍ണ രണ്ടാമതെത്തിയതാണ്. എന്നാല്‍ അടുത്ത രണ്ടു പോരാട്ടങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അപര്‍ണയ്ക്കായില്ല.
 
ഈ വിശ്ക്ഷകലനത്തിന്റെ തുടക്കത്തില്‍ വെബ്‌ദുനിയ ചൂണ്ടിക്കാണിച്ച അന്യസംസ്ഥാന ടീമുകളിലെ മലയാളി സാന്നിധ്യത്തിന്റെ നേര്‍ സാക്ഷ്യമാണ് ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ കണ്ടത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്ന മലയാളിതാരങ്ങളെ ചേര്‍ത്ത് വേണമെങ്കിലൊരു ടീമുണ്ടാക്കാം. അത്രയേറെ മലയാളിതാരങ്ങളാണ് വിവിധ സംസ്ഥാനങ്ങള്‍ക്കു വേണ്ടി കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തിയിട്ടുള്ളത്. പരിശീലകവേഷത്തിലും ഒട്ടേറെ മലയാളികളുണ്ട്.
 
മഹാരാഷ്ട്ര ടീമിന്റെ കോച്ചും മൂന്ന് വനിതാതാരങ്ങളും മലയാളികളാണ്. കണ്ണൂര്‍ ചെറുപുഴക്കാരിയായ ജിയോ ബ്ലെസന്‍, ഇപ്പോള്‍ മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ ശ്രുതിമേനോന്‍, തിരുവല്ലക്കാരി കെനി സാംലാല്‍ എന്നിവരാണ് ടീമിലെ മലയാളിതാരങ്ങള്‍. തമിഴ്‌നാട് ടീമില്‍ പരിശീലകനും രണ്ട് താരങ്ങളുമാണ് മലയാളികളായിട്ടുള്ളത്. പരിശീലകന്‍ സി.വി. സണ്ണി കോട്ടയം പാല സ്വദേശിയും ടീമംഗങ്ങളായ വിനീത് രവി മാത്യു മാവേലിക്കര സ്വദേശിയും സോണിയ ജോര്‍ജ് ആലപ്പുഴ സ്വദേശിയുമാണ്. 
 
കര്‍ണാടക ടീമിലെ റോബി തോമസിന്റെ വീട് വയനാട് പുല്‍പ്പള്ളിയിലാണെങ്കില്‍ റോഷ്‌നി റോസാ ജോണിന്റേത് കാഞ്ഞിരപ്പള്ളിയിലാണ്.  ഉത്തരാഖഢ് ടീമിലുമുണ്ട് രണ്ട് മലയാളി താരങ്ങള്‍. ഒരാള്‍ കോഴിക്കോട്ടുകാരനായ എം. അനൂപും മറ്റൊരാള്‍ ആലപ്പുഴക്കാരനായ മുരളീകൃഷ്ണയും.  ഛത്തീസ്ഗഢ് ടീം പരിശീലകന്‍ നിസാര്‍ അഹമ്മദ് മലപ്പുറം അരീക്കോട് കീഴുപറമ്പ് സ്വദേശിയാണ്. സര്‍വീസസ് ടീമിനൊപ്പം മാനേജരായെത്തിയ പീറ്റര്‍ ജോണും മലയാളിയാണ്.
 
സര്‍വീസനിന്റെയും, ഹരിഒയാനയുടെയും കര്‍ണാടകയുടെയും എന്തിനേറെ തമിഴ്നാടിനു, ബീഹാറിനും പോലും മലയാളി സാന്നിധ്യമുണ്ടെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. മലയാളുടെ മികവില്‍ മറ്റുസംസ്ഥാനങ്ങള്‍ മെഡല്‍ കൊയ്യുന്നത് നല്ലകാര്യമാണെങ്കിലും കേരളത്തിനുണ്ടാകുന്ന നഷ്ടമാണ് സംസ്ഥാന കായിക അധികൃതര്‍ ഇരുന്നു ചിന്തിക്കേണ്ടത്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.