ദേശീയ ഗെയിംസ്: അടിസ്ഥാന സൗകര്യങ്ങള്‍ കുറ്റമറ്റതാക്കണമെന്ന് മുഖ്യമന്ത്രി

Webdunia
വ്യാഴം, 6 നവം‌ബര്‍ 2014 (16:54 IST)
ദേശീയ ഗെയിംസിനായി നടത്തുന്ന തയാറെടുപ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറ്റമറ്റമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കി. ഗെയിംസുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. 
 
അടിസ്ഥാന സൗകര്യവികസനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഗെയിംസിനെത്തുന്നവര്‍ക്കുള്ള ഭക്ഷണം, താമസം എന്നീകാര്യങ്ങളിലും സുരക്ഷാ കാര്യങ്ങളിലും വേണ്ടത്ര നടപടികള്‍ സ്വീകരിക്കണം. ജില്ലകളില്‍ നടക്കുന്ന പരിപാടികളില്‍ പോലീസുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യങ്ങളിലും നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 
 
യോഗത്തില്‍ സ്‌പോര്‍ട്‌സ് വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍, ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റംഗങ്ങള്‍ മുതലായവര്‍ പങ്കെടുത്തു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.